കോട്ടയം: ജീവനക്കാരാണ് സർക്കാരിന്റെ കർമ്മപദ്ധതികൾ ജനങ്ങൾക്ക് എത്തിച്ച് സർക്കാരിന്റെ മുഖമായി പ്രവർത്തിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. ഗസറ്റഡ് ഓഫീസർസ് യൂണിയൻ ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി സംഘടനയിലേക്ക് എത്തിയവർക്ക് അംഗത്വം നൽകി. കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ആർ.എൽ ശ്യാംരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അരുൺ കുമാർ, ട്രഷറർ മാത്തുക്കുട്ടി കുരുവിള, ഒ.എസ് ശ്രീകുമാർ, എബിനി കെ.ജോയ്, സാബു ജോസഫ്, ദിലീപ് ടി. കൊച്ചുണ്ണി, ഷീജ ബീവി, സേറ്റോ ജില്ലാ ചെയർമാൻ രഞ്ജു മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |