
പാലാ: എസ്.എൻ.ട്രസ്റ്റിന് കീഴിലുള്ള വാഗമൺ മുരുകൻമലയുടെ പ്രാരംഭ വികസന പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ അനുവദിച്ച എസ്.എൻ.ട്രസ്റ്റ് ബോർഡിന്റെ തീരുമാനം മീനച്ചിൽ യൂണിയനിലെ ശ്രീനാരായണീയർക്ക് ഓണസമ്മാനമായി. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന മീനച്ചിൽ യൂണിയന് ഈ പ്രഖ്യാപനങ്ങൾ വലിയ പ്രതീക്ഷയാണ് നൽകിയതെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വാഗമൺ മുരുകൻമലയെ കൂടുതൽ ഭക്തജനസൗഹൃദവും ആകർഷകവുമായ തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള വികസന പ്രവർത്തനങ്ങൾക്ക് ഈ തീരുമാനങ്ങൾ വഴിത്തിരിവാകുമെന്ന പ്രതീക്ഷയും ഉയർന്നുകഴിഞ്ഞു.
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെ ഓണാഘോഷ പരിപാടിക്കിടെയാണ് യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് യോഗത്തിലെ ഈ സുപ്രധാന തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. വാഗമൺ മുരുകൻ മലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ട്രസ്റ്റ് ബോർഡ് ഒരു കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറതോടെ സദസിൽ കൈയടി ഉയർന്നു.
പടി നിർമ്മാണത്തിന്
ഫണ്ട് അനുവദിക്കും
ഈ പ്രഖ്യാപനത്തിന് പിന്നാലെ മുരുകൻ മലയിലേക്കുള്ള പടി നിർമ്മാണത്തിനായി തന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ എം.ജെ. പ്രഖ്യാപിച്ചതും മുരുകൻമലയിലെ ഭക്തജനങ്ങൾക്ക് ആവേശമായി. കൂടാതെ, വിനോദസഞ്ചാരആത്മീയ പ്രാധാന്യമുള്ള ഇവിടെ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ സഹായം ലഭ്യമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും എം.എൽ.എ. ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |