
വെച്ചൂർ: ഓണത്തിനും ദാഹിച്ചുവലയാനായിരുന്നു വെച്ചൂരുകാരുടെ വിധി. വാട്ടർ അതോറിട്ടി വെച്ചൂരുകാരുടെ കുടിവെള്ളം മുട്ടിച്ചെന്ന് പറയാം.
പ്രദേശവാസികൾ കുടിവെള്ളത്തിനായി ഓണക്കാലത്തും നെട്ടോട്ടമോടുകയായിരുന്നു. ഓണ അവധിയായതിനാൽ ഓഫീസിൽ ഫോൺ വിളിച്ച് അറിയിക്കാൻ സാധിക്കാതെ വെച്ചൂരിലെ ജനപ്രതിനിധികളും വലഞ്ഞു. ടോൾ ഫ്രീ നമ്പരിൽ വിളിച്ചു പരാതി രജിസ്റ്റർ ചെയ്തിട്ടും പ്രയോജനമില്ലാത്ത അവസ്ഥ. മുൻകാലങ്ങളിൽ വെള്ളം ലഭിക്കാതെ വന്നപ്പോൾ പഞ്ചായത്ത് ഭരണസമിതി ഒന്നാകെ വാട്ടർ അതോറിട്ടി ഓഫീസിൽ കുത്തിയിരുന്നു സമരം ചെയ്തിരുന്നു. സമരം ചെയ്ത ആ ഒന്നുരണ്ട് ആഴ്ച മുടക്കമില്ലാതെ വെള്ളം കിട്ടും. അതു കഴിഞ്ഞാൽ എല്ലാം പഴയപടിയാകും. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് എല്ലാത്തിനും കാരണമെന്നാണ് ആക്ഷേപം.
എം.എൽ.എ ഇടപെട്ടിട്ടും രക്ഷയില്ല...
രണ്ടാവ്ച മുമ്പ് വിഷയം പരിഹരിക്കാനായി കെ.ബിനിമോൻ എം.എൽ.എ നേരിട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. അത് കഴിഞ്ഞുള്ള കുറച്ചുദിവസം കുഴപ്പം കൂടാതെ വെച്ചൂരിൽ വെള്ളംകിട്ടി. പക്ഷേ ഓണക്കാലമായപ്പോൾ കാര്യങ്ങൾ തകിടംമറിഞ്ഞു. ഇതിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നാണ് പഞ്ചായത്ത് ഭരണസമതിയുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |