
എരമല്ലൂർ:എരമല്ലൂർ കോന്നനാട് വിശ്വഗാഥ കലാ സാംസ്ക്കാരിക വേദിയുടെ ഓണാഘോഷ പരിപാടികൾ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. രാവിലെ പ്രസിഡന്റ് കിരൺബാബു പതാക ഉയർത്തി, തുടർന്ന് വിവിധ കലാകായിക മത്സരങ്ങൾ നടന്നു.വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഷാജി ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് ശ്രീജിത്ത് എ.എസ്. അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തങ്കമണി സോമൻ, ഗ്രാമപഞ്ചായത്ത് അംഗം ഓമനമുരളീധരൻ, എഴുപുന്ന പട്ടികജാതി സർവീസ് സഹകരണ സംഘം മുൻ പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ, കിരൺ ബാബു, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |