
അരിക്കുഴ: ജെ.സി.ഐ അരിക്കുഴയുടെ നേതൃത്വത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ 18 കൂട്ടം സാധനങ്ങൾ അടങ്ങിയ 30 ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ജെ.സി.ഐ സോൺ പ്രസിഡന്റ് ജെയ്സൺ അറയ്ക്കൽ നിർവഹിച്ചു. ജെ.സി.ഐ അരിക്കുഴയുടെ പ്രസിഡന്റ് സുജിത്ത് സണ്ണിയുടെ അദ്ധ്യക്ഷത്തിൽ ചേർന്ന യോഗത്തിൽ സോൺ വൈസ് പ്രസിഡന്റ് പോൾ ജോർജ്, സോൺ ഡയറക്ടർ മാനേജ്‌മെന്റ് അബിൻ ബോസ് എന്നിവരുടെ സാനിദ്ധ്യത്തിൽ തൊടുപുഴ മുൻ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, മണക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ നോജ് പി. ജോസ് എന്നിവർ ചേർന്ന് കിറ്റുകൾ വിതരണത്തിനായി ഏറ്റുവാങ്ങി. സെക്രട്ടറി എഡ്വിൻ ജോസ്, ട്രഷറർ ജിറ്റോ ജോസൻസൺ, പ്രോഗ്രാം കോർഡിനേറ്റേഴ്സായ സന്തോഷ് മാത്യു, അജോ ഫ്രാൻസിസ്, അലക്സ് ജോൺ, ഷിജോ ജോയി, ശ്രീജിത്ത് കൈമൾ, പി.എസ്. രഞ്ജിത്ത്, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി. കിറ്റുകൾ വീടുകളിൽ എത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |