SignIn
Kerala Kaumudi Online
Wednesday, 16 September 2026 8.50 PM IST

പീതവർണ്ണത്താൽ ഗുരുദേവ ജയന്തി ആഘോഷം

sa

കോട്ടയം : ശ്രീനാരായണ ഗുരുദേവന്റെ 172-ാം ജയന്തി വർണാഭമായ ചടങ്ങുകളോടെ നാടെങ്ങും ആഘോഷിച്ചു. പ്രാർത്ഥന, ഘോഷയാത്ര, കുമാരി സംഗമം, ജയന്തി സമ്മേളനം എന്നിവ ആഘോഷത്തിന്റെ ഭാഗമായി. വീഥികൾ പീതവർണ്ണങ്ങളാൽ തിളങ്ങി. മഞ്ഞക്കൊടിതോരണങ്ങൾ നിറഞ്ഞു. ഗുരുദേവ മന്ത്രങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി. ഗുരുദേവ ഭക്തർ പ്രാർത്ഥനാപൂർവം ചടങ്ങുകളുടെ ഭാഗമായി. എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രകളിൽ ആയിരങ്ങളാണ് അണിനിരന്നത്. മഞ്ഞനദിപാേലെ ഒഴുകിയിറങ്ങിയ ഘോഷയാത്രയിൽ 'നാരായണ മൂർത്തേ ഗുരുനാരായണ മൂർത്തേ' എന്ന മന്ത്രങ്ങൾ ഉരുവിട്ട് ശ്രീനാരായണീയർ നീങ്ങി. ഗുരുദേവ സന്ദേശങ്ങൾ പ്രതിഫലിച്ച ഫ്‌ളോട്ടുകൾ ഘോഷയാത്രകൾക്ക് മിഴിവേകി. ഇരുചക്ര വാഹന റാലിയും, പാട്ടും ആട്ടവും നൃത്തവുമൊക്കെയായി ആഘോഷം ഉത്സവാന്തരീക്ഷത്തിലായി. വാദ്യമേളങ്ങളും മയിലാട്ടവും കരകാട്ടവും അടക്കം കണ്ണിന് വിരുന്നേകിയ കാഴ്ചകളുമുണ്ടായിരുന്നു. നാടൊന്നാകെ പായസിവിതരണവും സമൂഹ സദ്യയും ഗുരുദേവ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ചടങ്ങിന്റെ ഭാഗമായി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL