
തലയോലപ്പറമ്പ് : മേഴ്‌സി രവിയുടെ പതിനേഴാമത് ഓർമ്മദിനത്തോടനുബന്ധിച്ച് മേഴ്‌സി രവി അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി
അഡ്വ. ശ്രീകാന്ത് സോമൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി വൈസ് ചെയർമാൻ പി.ജി.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ഡി.കുമാരി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി സന്തോഷ് ശർമ്മ, ജോസഫ് കൊച്ചുപറമ്പിൽ, സി.കെ. പ്രമോദ് ചാഴൂരാൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |