SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

അസംപ്ഷൻ ചാമ്പ്യൻമാർ

aruvithara

അരുവിത്തുറ: സെന്റ് ജോർജസ് കോളേജിൽ നടന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബാൾ ചാമ്പ്യൻഷിപ്പ് വോളി വനിതാ വിഭാഗം ഫൈനലിൽ പാലാ അൽഫോൻസ കോളേജിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി ചങ്ങനാശേരി അസംപ്ഷൻ കോളേജ് കിരീടം ചൂടി. വിജയികൾക്ക് ഗവ.ചീഫ് വിപ്പ് അപു ജോസഫ് ട്രോഫികൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സിബി ജോസഫ്, കോളേജ് ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ.വിയ്യാനി ചാർളി എന്നിവർ പങ്കെടുത്തു. പുരുഷ വിഭാഗം ഫൈനലിൽ അരുവിത്തുറ സെന്റ് ജോർജസ് കോളേജും അങ്കമാലി ഡിസ്റ്റ് കോളേജുമാണ് ഏറ്റുമുട്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VOLLYBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL