കോട്ടയം: ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി ജില്ലയിൽ 7 മുതൽ 14 വരെ ബ്ലോക്ക് തലത്തിൽ നടക്കും. പള്ളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 7ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. തദ്ദേശ വകുപ്പും സംസ്ഥാന ശുചിത്വമിഷനും പരിശീലന പരിപാടിയിൽ പങ്കാളികളാണ്. കിലയിൽ പരിശീലനം നേടിയ റിസോഴ്‌സ് പേഴ്‌സൺസൺമാർ ബ്ലോക്കുതലത്തിലുള്ള പരിശീലനത്തിന് നേതൃത്വം നല്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |