SignIn
Kerala Kaumudi Online
Wednesday, 07 October 2026 12.28 PM IST

എടിഎം കൊള്ളയ്ക്ക് പരിശീലന കേന്ദ്രങ്ങൾ; മികച്ചവരെ തിരഞ്ഞെടുത്ത് പ്രത്യേക സംഘമാക്കും, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

atm-robbery
പ്രതീകാത്മകചിത്രം

ചെന്നൈ: എടിഎമിൽ നിന്ന് പണം കവരാൻ പഠിപ്പിക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ ഹരിയാനയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി തമിഴ്നാട് പൊലീസ്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി എടിഎം കവർച്ചകൾ നടന്നിരുന്നു. ഈ കേസിലെ അന്വേഷണം പുരോഗമിക്കവെയാണ് ഇത്തരമൊരു രഹസ്യ പരിശീലന കേന്ദ്രത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഓഗസ്റ്റ് 25നും സെപ്തംബർ അഞ്ചിനുമിടയിൽ ചെന്നൈയിലെ മൂന്ന് എടിഎമ്മുകളിലാണ് മോഷണം നടന്നത്.

ഹരിയാനയിലെ നൂഹ്, പൽവാൾ, മേവാത്ത് മേഖല കേന്ദ്രീകരിച്ചാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പ്രദേശത്തെ പരിചയസമ്പന്നരായ മുതിർന്ന മോഷ്ടാക്കളാണ് പരിശീലനം നൽകുന്നത്. എടിഎമ്മുകൾ എങ്ങനെ തകർക്കണം, സിസിടിവി ക്യാമറകൾ എങ്ങനെ പ്രവർത്തനരഹിതമാക്കണം, കേടുപാടുകൾ വരുത്താതെ പണം എങ്ങനെ പുറത്തെടുക്കണം ഇതിനെല്ലാമാണ് പരിശീലനം നൽകുന്നത്.

പഴയ എടിഎം യന്ത്രങ്ങൾ ബാങ്കുകളിൽ നിന്നോ ആക്രിക്കടകളിൽ നിന്നോ വാങ്ങിയാണ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്. കടലാസ് ഉപയോഗിച്ച് വ്യാജനോട്ടുകൾ, വെൽഡിംഗ്, ഗ്യാസ് കട്ടിംഗ് യന്ത്രങ്ങൾ എന്നിവയും ഉപയോഗിക്കുന്നു. വിപണിയിൽ എത്തുന്ന പുതിയ എടിഎം മോഡലുകൾ വിദേശത്തുനിന്ന് എത്തിച്ചും പരിശീലനം നൽകാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പരിശീലനം പൂർത്തിയാക്കുന്നവരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ നാലോ അഞ്ചോ സംഘങ്ങളാക്കി രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കവർച്ചയ്ക്കായി അയയ്ക്കുന്നു. മോഷ്ടിച്ച പണത്തിന്റെ ഒരു വിഹിതം ഈ ഗ്രാമങ്ങളിലേക്ക് നൽകുന്നതിനാൽ പ്രദേശവാസികൾ ഈ സംഘത്തെ പൂർണമായി പിന്തുണയ്ക്കുന്നു.

English Summary

Tamil Nadu Police have uncovered alleged secret training centres in Haryana where experienced thieves train others to carry out ATM robberies. The centres reportedly operate in areas including Nuh, Palwal and Mewat.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATM ROBBERY TRAINING, HARYANA ATM THEFT, ATM ROBBERY GANGS, CHENNAI ATM ROBBERY, HARYANA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360