SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

മതസൗഹാർദ്ദ കൂട്ടായ്മ മരിയൻ തീർത്ഥാടകർക്ക് സ്വീകരണം നൽകി

sajeev

രാജാക്കാട്: ഇടുക്കി രൂപതാ മരിയൻ തീർത്ഥാടകർക്ക് രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. രാജാക്കാട് സേനാപതി വേണു എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, വൈ.എം.സി.എ ഭാരവാഹികൾ എന്നിവരും എൻ.ആർ. സിറ്റിയിൽ എസ്.എൻ.ഡി.പി യോഗം ഭാരവാഹികളും, സെന്റ് മേരീസ് ക്നാനായ പള്ളി ഭാരവാഹികളും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും രാജകുമാരിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും രാജകുമാരി ഗലീലക്കുന്ന് യാക്കോബായ പള്ളി ഭാരവാഹികളും രാജകുമാരിയിലെ വ്യാപാരികളും തീർത്ഥാടനത്തിന് സ്വീകരണം നൽകി. രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മ ചെയർമാൻ എം.ബി. ശ്രീകുമാർ, കൺവീനർ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, കോ- ഓർഡിനേറ്റർ വി.എസ്. ബിജു, ഇമാം മൻസൂർ ബാഖവി, കെ.എം. സുധീർ, പി.ബി. മുരളിധരൻ നായർ, എം.ആർ. അനിൽകുമാർ, ജമാൽ ഇടശ്ശേരിക്കുടി, സജിമോൻ കോട്ടയ്ക്കൽ, വി.സി. ജോൺസൺ, അബ്ദുൾ കലാം, സിബി കൊച്ചുവള്ളാട്ട്, കെ.ജി. മഹേഷ്, വി.വി. ബാബു, ജോഷി കന്യാക്കുഴി, ടൈറ്റസ് ജേക്കബ് എന്നിവർ ചേർന്ന് മരിയൻ തീർത്ഥാടന ക്യാപ്ടൻ മാർ ജോൺ നെല്ലിക്കുന്നേലിന് സ്വീകരണം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MARIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL