
കട്ടപ്പന: സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ തല അദ്ധ്യാപക ദിനാഘോഷം കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. 28 വർഷം അദ്ധ്യാപകനായി 100 കണക്കിന് വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന സെന്റ് ജോർജ് സ്‌കൂളിലെ മുൻ ഹെഡ് മാസ്റ്റർ ഡൊമിനിക് ജേക്കബിനെ ആദരിച്ചു. സ്‌കൂൾ അസി. മാനേജർ ഫാ. അനൂപ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. പീരുമേട് എ.ഇ.ഒ പി.ഡി. സിന്ധു മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.സി. മാണി, ഹെഡ്മാസ്റ്റർമാരായ
ബിജുമോൻ ജോസഫ്, ദീപു ജേക്കബ്, പി.ടി.എ പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ജസ്റ്റീന ജോസഫ്, ദുർഗാലക്ഷ്മി സജിത്ത്, മീനാക്ഷി കൈലാഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |