SignIn
Kerala Kaumudi Online
Wednesday, 09 September 2026 7.06 PM IST

അപേക്ഷകൾ തീർപ്പാക്കി

കോട്ടയം: ജില്ലാതല ഏകജാലക ക്ലിയറൻസ് ബോർഡിന്‍റെ ജില്ലാതല പരാതി പരിഹാര കമ്മിറ്റി സംയുക്ത യോഗത്തിൽ ലൈസൻസുമായി ബന്ധപ്പെട്ട 26 അപേക്ഷകൾ തീർപ്പാക്കി. വ്യവസായ സംരംഭകരുടെ 35 അപേക്ഷകളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ബാക്കി അപേക്ഷകള്‍ ന്യൂനതകൾ പരിഹരിച്ചു തുടർനടപടി സ്വീകരിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ അദ്ധ്യക്ഷത വഹിച്ചു. വ്യവസായകേന്ദ്രം ജനറൽ മാനേജർ, തദ്ദേശ സ്വയംഭരണം, നഗരാസൂത്രണം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്,മൈനിംഗ് ആൻഡ് ജിയോളജി, റവന്യു, കൃഷി എന്നീ വകുപ്പുകളുടെയും കെഎസ്ഇബിയുടെയും മലിനീകരണ നിയന്ത്രണബോർഡിന്‍റെയും ജില്ലാമേധാവികൾ എന്നിവര്‍ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CLIARANCE BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL