
വൈക്കം: ക്ഷേത്രവാദ്യകല അക്കാദമി വൈക്കം മേഖല കൺവെൻഷൻ വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടത്തി. വാർഷിക പൊതുയോഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ, സോപാനസംഗീതം, കേളി, വിവിധരംഗങ്ങളിൽ കഴിവ് തെളിയിച്ച ജേതാക്കൾക്ക് പുരസ്‌കാര വിതരണം എന്നിവ നടത്തി. തന്ത്രി മനയത്താറ്റുമന പ്രകാശൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വൈക്കം അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അനീഷ് കടൂക്കര, ഇടമറ്റം കണ്ണൻ, ജില്ലാപ്രസിഡന്റ് വൈക്കം ഗോപൻ, തേരോഴി രാമക്കുറുപ്പ്, വൈക്കം ചന്ദ്രൻ മാരാർ, വൈക്കം ബാബു, രാമചന്ദ്രൻ മാരാർ, ബിജു ഇളംമ്പള്ളി, സുനിൽ പൊൻക്കുന്നം, പി.എസ്.രാജേഷ്, ശ്രീകുമാർ കടുത്തുരുത്തി, വേണുഗോപാൽ മാടപ്പള്ളി, മിഥുൻ, അച്ചു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |