SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുന്ന രീതി മാറ്റണം

കോട്ടയം: കേരളത്തിൽ വില്ലേജ് അടിസ്ഥാനമാക്കിയ പരിസ്ഥിതി മേഖലകൾ നിശ്ചയിക്കുന്നത് മാറ്റണമെന്ന് ഫ്രാൻസിസ് ജോർജ് എം. പി. വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫോറസ്റ്റ് വില്ലേജ്, റവന്യൂ വില്ലേജ് എന്നിങ്ങനെ രണ്ടായി തിരിച്ച് പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുന്ന രീതി നടപ്പാക്കിയാൽ മലയോര മേഖലയെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കഴിയും.

കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ ജനസാന്ദ്രത കൂടുതലാണ്. 131 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയാക്കുന്ന രീതി പ്രായോഗികമല്ല. ഇത് മാറ്റി

വനത്തിന്റെ അതിർത്തിക്കുള്ളിൽ പരിസ്ഥിതിലോല മേഖലയുടെ അതിരു നിശ്ചയിക്കുന്ന രീതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FRANCIS GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL