
ചങ്ങനാശേരി: മദ്യത്തിനും, മയക്കുമരുന്നിനും എതിരെ വിദ്യാർത്ഥികൾക്കിടയിൽ ശക്തമായ ബോധവത്ക്കരണം നടത്തുന്നതിന് രക്ഷകർത്താക്കൾക്കും, അദ്ധ്യാപകരും മുൻകൈയെടുക്കണമെന്ന് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.അഷാദ്. ചങ്ങനാശേരി പുതൂർപള്ളി മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ 1501ാമത് നബിദിനത്തോടനുബന്ധിച്ച് നടത്തിയ മദ്രസ്സ ഫെസ്റ്റ്2026 ന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതൂർപള്ളി മുസ്ലീം ജമാ അത്ത് പ്രസിഡന്റെ അഡ്വ.ടി.പി അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഇമാം അബൂബക്കർ സിദ്ധിഖ് പ്രാർത്ഥന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |