കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മുത്തമിട്ട് പാലാ അൽഫോൻസ അത്ലറ്റിക് അക്കാദമിയും ചങ്ങനാശേരി അസംപ്ഷൻ കോളേജും. ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസ അത്ലറ്റിക് അക്കാദമി ഒന്നാം സ്ഥാനം നേടി. വിവിധ വിഭാഗങ്ങളിലായി അക്കാദമി ആകെ 565 പോയിന്റ് നേടി. 310 പോയിന്റുമായി അസംപ്ഷൻ കോളേജ് രണ്ടാം സ്ഥാനവും, 290 പോയിന്റുമായി കാഞ്‌ിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ കോളേജ് 271 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. സെന്റ് ഡൊമിനിക്സ് കോളേജ് 194 പോയിന്റുമായി രണ്ടാം സ്ഥാനവും ചങ്ങനാശേരി എസ്.ബി കോളേജ് 136 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി പ്രിൻസിപ്പൽ ഡോ.ബിനോ പി. ജോസ് അദ്ധ്യക്ഷത വഹിച്ചു.
വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ
ബോയ്സ് അണ്ടർ14: അൽഫോൻസ അത്ലറ്റിക് അക്കാദമി 60 പോയിന്റ്,
വിവേകാനന്ദ പബ്ലിക് സ്കൂൾ കുറുമുള്ളൂർ 45 പോയിന്റ്
ഗേൾസ് അണ്ടർ14: എസ്.എച്ച്.ജി.എച്ച്.എസ് ഭരണങ്ങാനം 88 പോയിന്റ്,
അൽഫോൻസ അത്ലറ്റിക് അക്കാദമി 34 പോയിന്റ്
ഗേൾസ് അണ്ടർ16:അൽഫോൻസ അത്ലറ്റിക് അക്കാദമി 73 പോയിന്റ്,
സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് കാഞ്ഞിരപ്പള്ളി 67 പോയിന്റ്
ഗേൾസ് അണ്ടർ18: അൽഫോൻസ അത്ലറ്റിക് അക്കാദമി 89 പോയിന്റ്,
സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് 32 പോയിന്റ്
ബോയ്സ് അണ്ടർ16:അൽഫോൻസ അത്ലറ്റിക് അക്കാദമി 52 പോയിന്റ്,
അരവിന്ദ വിദ്യാമന്ദിരം ആനിക്കാട് 37 പോയിന്റ്
ബോയ്സ് അണ്ടർ18: അൽഫോൻസ അത്ലറ്റിക് അക്കാദമി 135 പോയിന്റ്,
അരവിന്ദ വിദ്യാമന്ദിരം ആനിക്കാട് 70.5 പോയിന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |