
കോട്ടയം: നാസയുടെ സിറ്റിസൺ സയന്റിസ്റ്റ്, ഇന്ത്യാ ബുക്ക് ഒഫ് റെക്കോർഡ്‌സിൽ ഐ.ബി.ആർ അച്ചീവർ, ഛിന്നഗ്രഹങ്ങൾ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ, ബഹിരാകാശ ഗവേഷണത്തിനായി രൂപീകരിച്ച യൂണിവേഴ്‌സൽ ഒബ്‌സെർവേറ്ററി എയ്രോസ്‌പേസ് എന്ന സംഘടനയുടെ സ്ഥാപകൻ, ഛിന്നഗ്രഹങ്ങളുടെ തിരയൽ ഗ്രൂപ്പിന്റെ ടീം ലീഡർ, 2024 ഇന്റർനാഷ്ണൽ സ്റ്റാർ കിഡ്‌സ് അവാർഡ് ജേതാവ് എന്നിവയിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച ശ്രേയസ് ഗിരീഷ് വൈക്കത്തിനെ ഹിന്ദുരാഷ്ട്ര സഭയുടെ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ അദ്ധ്യക്ഷൻ അഭിലാഷ് ശ്രീനിവാസൻ, ദക്ഷിണ മേഖല ജനറൽ സെക്രട്ടറി മനോജ് നീണ്ടൂർ, ജില്ലാ ജനറൽ സെക്രട്ടറി അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |