കോട്ടയം: 2014ൽ സംസ്ഥാന സർക്കാരിന്റെ പക്കൽ 7,595.67 ചതുരശ്ര കിലോമീറ്റർ വനഭൂമിയും 887.38 ചതുരശ്ര കിലോമീറ്റർ വന പ്ലാന്റേഷനും ഉൾപ്പെടെ ആകെ 8,483.05 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതിയാണുള്ളതെന്ന കൃത്യമായ കണക്ക് നിലനിൽക്കെ 123 ഇ.എസ്.എ വില്ലേജുകളിലായി 9,107 ചതുരശ്ര കിലോമീറ്റർ വനമുണ്ടെന്ന് കാണിച്ച് കേന്ദ്രസർക്കാരിന് കത്ത് നൽകിയതാണ് പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഇത്രയും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. പരിസ്ഥിതി വകുപ്പ് മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ വിവരങ്ങൾ സർക്കാർ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |