
തിരുവനന്തപുരം: ബന്ധു നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെ കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ആർ.എസ്.ഷാനി സീമാറ്റിലെ റിസർച്ച് ഓഫീസർ പദവിയിൽ നിന്ന് രാജി വച്ചു.അപേക്ഷ ക്ഷണിക്കാതെയും അഭിമുഖം നടത്താതെയുമായിരുന്നു നിയമനമെന്ന വാർത്തകൾക്ക് പിന്നാലെയാണ് രാജി.
വെള്ളിയാഴ്ചയാണ് ഷാനി രാജിക്കത്ത് നൽകിയത്. ഗവേഷണം പൂർത്തിയാക്കാനാണ് രാജിയെന്നാണ് വിശദീകരണം. സീമാറ്റിൽ റിസർച്ച് ഓഫീസർ തസ്തികയ്ക്ക് വേണ്ട യോഗ്യത ഷാനിക്കില്ലെന്ന് ആരോപണമുയർന്നിരുന്നു. പി.എച്ച്ഡിയാണ് തസ്‌കയ്ക്ക് വേണ്ട യോഗ്യത. ഷാനി പിഎച്ച്ഡി സ്‌കോളറാണ്. ഡിസംബറിൽ പ്രബന്ധം അവതരിപ്പിക്കുമെന്നാണ് സീമാറ്റ് വ്യക്തമാക്കിയത്. വേണ്ടത്ര യോഗ്യതയുളളതു കൊണ്ടാണ് നിയമനമെന്നായിരുന്നു സീമാറ്റ് ഡയറക്ടർ ആർ.അരുൺ കുമാറിന്റെ വാദം. കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഒഴിവ് വന്ന സമയത്ത് ബയോഡാറ്റ ലഭിച്ചപ്പോൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിച്ചതായാണ് സീമാറ്റ് അധികൃതർ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |