
കുമളി: എസ്.എച്ച്.എസ് - 2026 'കൈയോട് കൈ മലിന്യമുക്ത പുതുയുഗ കേരളത്തിനായി ' ക്യാമ്പയിന്റെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തിൽ വേൾഡ് ടൂറിസം ഡേ ദിനാഘോഷത്തിനോടനുബന്ധിച്ചു തേക്കടി പെരിയാർ ടൈഗർ റിസർവ് ടൂറിസം പോയിന്റിൽ എസ്.ഡബ്ല്യൂ.എം റൂൾസ് - 2026 നിർദേശങ്ങളടങ്ങിയ ലീഫ് ലെറ്റ് വിതരണം ചെയ്തു. സിംഗിൾ യൂസ് പ്ലാസ്റ്റിക് ഒഴിവാകുന്നതിന്റെ ഭാഗമായി തുണി സഞ്ചികളും വിതരണം ചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം. എം വർഗീസ്അദ്ധ്യക്ഷനായ ചടങ്ങിൽ കുമളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോയി വി രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 'സേ നോ ടു പ്ലാസ്റ്റിക് ' എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി സിഗ്നേച്ചർ ക്യാമ്പയിനും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |