SignIn
Kerala Kaumudi Online
Sunday, 25 October 2026 5.59 AM IST

അച്ഛനേയും മകനേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം പിതാവ് മരിച്ചത് വിഷം ഉള്ളിൽച്ചെന്ന്, മകന്റേത് സ്വാഭാവിക മരണം

ലാ: മുരിക്കുംപുഴയിൽ പിതാവിനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകന്റേത് സ്വാഭാവിക മരണമെന്നും പിതാവിന്റേത് വിഷം ഉള്ളിൽച്ചെന്നുള്ള മരണമെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

മകന്റെ വേർപാടിന്റെ വേദന താങ്ങാനാകാതെ അച്ഛൻ ജീവനൊടുക്കിയതാകാമെന്നാണ് സംശയം. തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (63),മകൻ അമൽ പി. ആനന്ദ് (29) എന്നിവരാണ് മരിച്ചത്. ആന്തരാവയവങ്ങൾ ഉൾപ്പെടെയുള്ള സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അച്ഛനും മകനും തമ്മിൽ അത്രമേൽ ആഴത്തിലുള്ള ആത്മബന്ധമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. മകന്റെ മരണം പ്രേമാനന്ദനെ കടുത്ത മാനസിക വിഷമത്തിലേക്ക് തള്ളിവിട്ടെന്നും പൊലീസ് വിലയിരുത്തുന്നു.

രാസപരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താൻ കഴിയൂ.

ഇരുവരുടെയും സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL