
കോഴിക്കോട്: കേരള ഗവ. നഴ്സസ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി 'ജീത്തേഗാ"
നേതൃത്വ പരിശീലന ക്യാമ്പും എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച നഴ്സിംഗ് ഓഫീസർ ഫൈസൽ.പി.പിക്ക് സ്നേഹാദരവും നൽകി. കെ.ജി.എൻ.യു സംസ്ഥാന പ്രസിഡന്റ് സന്തോഷ്.കെ.എസ് ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.യു ജില്ലാ പ്രസിഡന്റ് സജിത്ത് ചെരണ്ടത്തൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബിന്ദു.പി.കെ, ഫൈസൽ.പി.പിക്ക് ഉപഹാരം നൽകി. അജിത്ത് കൊരമ്പയിൽ, ആൻസി ജോസഫ്, പാത്തുമ്മ എന്നിവർ പ്രസംഗിച്ചു. ഡോ. രജിത്ത്.എൻ.കെ, ഷാഹിദ് പയ്യന്നൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഷിരാജ്.എ സ്വാഗതവും ഷാന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |