SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

വിദ്യാർത്ഥികളെ ആദരിച്ചു

gdbfhbvn

കോഴിക്കോട്: ജപ്പാനി​ലേക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നും തൊഴിലിനുമായി പോകുന്ന 35 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്നേഹാദരം നൽകി നഗരം. ഇന്നലെ രാവിലെ നടക്കാവ് ഈസ്റ്റ് അവന്യു ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ജാപ്പനീസ് ലാംഗ്വേജ് അക്കാഡമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ആദരിച്ചത്. ഓയിസ്ക ഇന്റർനാഷണൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ.എൽ.എ എം.ഡി ഡോ. സുബിൻ വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ ഫിറോസ് ഖാൻ, ബാലു എന്നിവർ പ്രസംഗിച്ചു. ആദ്യമായാണ് രാജ്യത്തുനിന്ന് ഇ​ത്ര​യും വി​ദ്യാ​ർത്ഥിക​ൾ ഒ​രു വർഷം ജ​പ്പാ​നി​ലേ​ക്ക് പോ​കു​ന്ന​ത്. എല്ലാവരും സ്കോളർഷിപ്പോടെയാണ് പോകുന്നത്. ഇവരുടെ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ചെലവുകൾ ജെ.എൽ.എ വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL