SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

പ്രതിഷേധ ധർണ  സംഘടിപ്പിച്ചു

1
സാമൂഹ്യ വിരുദ്ധർ വീട്ടുകാരെ മർദ്ദിച്ചതിനെതിരെ ജനകീയ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ കൗൺസിലർ കെ.സി ശോഭിത ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കരിക്കാംകുളം ബസാറിൽ ബീവറേജിന് എതിർവശത്തെ വീട്ടുകാരെ സാമൂഹ്യ വിരുദ്ധർ മർദ്ദിച്ചതിനെതിരെ ജനകീയ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ കൗൺസിലർ കെ.സി ശോഭിത ഉദ്ഘാടനം ചെയ്തു. കൗൺസിലർ നിഖിൽ പി അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക വിരുദ്ധരുടെ അതിക്രമം അവസാനിപ്പിക്കുക, ജനങ്ങളെ സമാധാനമായി ജീവിക്കുവാൻ അനുവദിക്കുക, പൊതു സ്ഥലത്തെ മദ്യപാനം നിരോധിക്കുക, രാത്രികാല പൊലീസ് പട്രോളിംഗ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

കൗൺസിലർമാരായ വരുൺ ഭാസ്‌കർ, രാജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജനകീയ കമ്മിറ്റി ഭാരവാഹികളായ ഹനീഫ ഹാജി, മാമുകോയ ടി.പി, പ്രേംചന്ദ് വള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി. അഡ്വ. ഭാസ്ക്കരൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL