SignIn
Kerala Kaumudi Online
Friday, 23 October 2026 5.41 AM IST

സായാഹ്നങ്ങൾക്ക് ചാരുതയേകാൻ വടകരയിൽ സാംസ്കാരിക ചത്വരം

vadakara
വ​ട​ക​ര​യി​ൽ​ ​നാ​ളെ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്ന​ ​സാം​സ്കാ​രി​ക​ ​ച​ത്വ​രം

ഉദ്ഘാടനം നാളെ

വടകര: വടകരയുടെ സാമൂഹ്യ , സാംസ്കാരിക സംവാദങ്ങൾക്കായി ഒരുക്കിയ സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും. വൈകിട്ട് നാലിന് ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്യും. വടകരയുടെ ഹൃദയഭാഗത്ത് പഴയ ബസ് സ്റ്റാൻഡിന് സമീപം ബി.ഇ.എം സ്കൂളിനോട് ചേർന്നാണ് ചത്വരം പണിതിരിക്കുന്നത്. ആയുർവേദ ആശുപത്രിയും പിന്നീട് ബി.എഡ് സെന്ററും പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് ചത്വരം ഉയർന്നിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിർമ്മാണം പൂർത്തീകരിച്ചത്. 50 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയത്. തുറന്ന വേദി, ദീപാലങ്കാരം, ചുറ്റുമതിൽ, ഗേറ്റ്, യാർഡ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. തുറന്ന വേദിക്ക് മുന്നിലും ഇരുവശങ്ങളിലുമായി 250 ലേറെ പേർക്ക് ഒരേ സമയം ഇരുന്ന് പരിപാടികൾ വീക്ഷിക്കാൻ കഴിയും. സാംസ്കാരിക പരിപാടികൾക്കൊപ്പം സായാഹ്നങ്ങളിൽ സമയം ചെലവഴി ക്കാനും ചലച്ചിത്ര പ്രദർശനങ്ങൾക്കും ചത്വരം ഇനി വേദിയാകും. 20, 21 തിയതികളിൽ വൈകിട്ട് വിവിധ കലാപരിപാടികൾ അരങ്ങേറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL