SignIn
Kerala Kaumudi Online
Friday, 23 October 2026 1.52 PM IST

പ്രൊഫഷണൽ നാടകോത്സവം

drama
നാടകോത്സവം

വടകര : മേപ്പയിൽ ശ്രീനാരായണ കലാകേന്ദ്രം 32ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണൽ നാടകോത്സവം 17 മുതൽ 23 വരെ മേപ്പയിൽ നടക്കും. രാത്രി ഏഴിന് നാടകങ്ങൾ അരങ്ങേറും. ശ്രീനാരായണ കലാകേന്ദ്രത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന സ്നേഹ പൂക്കൾ നാടകവും അരങ്ങേറും. നാടക സംവിധായകൻ രാജീവൻ മമ്മിള്ളി ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ അദ്ധ്യക്ഷത വഹിക്കും. സമാപനം 23ന് ഏഴിന് നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്യും. കലാകേന്ദ്രം പ്രസിഡന്റ് പി.കെ.നാരായണൻ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ മേപ്പയിൽ ശ്രീനാരായണ കലാകേന്ദ്രം പ്രസിഡന്റ് പി.കെ.നാരായണൻ, സെക്രട്ടറി വി.പി.ദേവനാഥൻ, ഒ.പി. ദാസൻ, എം.കെ.ദാസൻ, കെ. പി. രതീശൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL