കോഴിക്കോട് : മാങ്കാവ് പ്രസ്റ്റീജ് സ്കൂളിൽ സൈലം ട്രോഫിക്ക് വേണ്ടിയുള്ള 28 -ാമത് നാഷണൽ സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് നടന്നു. ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. എസ്. മണി ഉദ്ഘാടനം ചെയ്തു. ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ കെ .എം . ഗോവിന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ സുവനീർ പ്രകാശനം ചെയ്തു. പ്രസ്റ്റീജ് പബ്ലിക് സ്കൂൾ പി.ടി.എ. പ്രസിഡന്റും സംഘാടക സമിതിയുടെ ചെയർമാനുമായ യൂനുസ് ആലൂർ മുഖ്യപ്രഭാഷണം നടത്തി.സംഘാടക സമിതി ജനറൽ കൺവീനർ നിയാസ് ചിറക്കര സ്വാഗതവും ത്രോബോൾ ഫെഡറേഷൻ ഓഫ് കേരള സെക്രട്ടറി ഇ.കോയ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |