പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബ്ലോക്ക് ഭിന്നശേഷി കലോത്സവം
'അനുയാത്ര' ടി.പി. രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.കെ. പ്രമോദ്, കെ സുനിൽ, കെ.കെ. ബിന്ദു, കെ. സജീവൻ, പി.കെ രജിത, കെ. അജിത, കെ.കെ വിനോദൻ, പി.ടി അഷറഫ് വഹീദ പാറേമൽ, ഗിരിജ ശശി, കെ.കെ. ലിസി, കെ.എം സനാതനൻ, പ്രഭാശങ്കർ, സി.കെ.പാത്തുമ്മ, പി. ജമീല എന്നിവർ പ്രസംഗിച്ചു. ഏഴു ഗ്രാമ പഞ്ചായത്തുകളിലെയും ബഡ്സ് സ്കൂളിലെയും തണലിലെയും കലാകാരൻമാരാണ് പരിപാടിയിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |