മേപ്പയ്യൂർ:ചാവട്ട് ശാഖാ മുസ് ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ചാരിറ്റബിൾ കമ്മിറ്റി വി.കെ റസീനക്ക് വീടു വെക്കാൻ വേണ്ടി വാങ്ങുന്ന സ്ഥലത്തിനു വേണ്ടിയുള്ള ആദ്യ ഫണ്ട് ശേഖരണം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.കെ മൊയ്തി ഹാജി,കെ.കെ മൊയ്തി,സി.കെ റഷീദ് കോളനി എന്നിവരിൽ നിന്നും ബഷീറലി ശിഹാബ് തങ്ങൾ ഫണ്ട് ഏറ്റുവാങ്ങി.ചെയർമാൻ എം.കെ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഫൈസൽ ചാവട്ട്,ട്രഷറർ പി അബ്ദുള്ള,മുഹമ്മദ് ചാവട്ട്, സി.എം അമ്മത്,കിഴക്കയിൽ അമ്മത്, പി.എം റഫീഖ്,കെ റഫീഖ്,മലയിൽ അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |