SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

കരുവോട് ചിറക്ക് വേണം 'ടൂറിസം ചികിത്സ'

s
a

മേപ്പയ്യൂർ: മലബാ‌റിലെ കുമരകമായി കരുവോട് ചിറ. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ,തുറയൂർ,ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന അതിവിസ്തൃത ജലാശയമാണിത്. നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന തണ്ണീർത്തടം. ആമ്പലും താമരയും നിറഞ്ഞ കണ്ടംചിറ,കരുവോട് ചിറ,വിയ്യംചിറ മേഖലകൾ. അതിരുകൾ വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം സംയോജിച്ചും വ്യാപിച്ചും കിടക്കുന്ന ഇവിടെയെത്തിയാൽ കുമരകത്താണോ എന്ന് സംശയിച്ചുപോകും. നിരവധി സഞ്ചാരികളും ഫോട്ടോഗ്രാഫർമാരും എത്തുന്ന പ്രദേശമാണിത്. ശ്രമിച്ചാൽ ടൂറിസം സ്പോട്ടാക്കി മാറ്റാനാവുന്ന ഇവിടെ ആളുകൾക്ക് ഇരിക്കാൻ പോലുമുള്ള സൗകര്യമില്ല. സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ ദൃശ്യമാണ്. പക്ഷേ സുരക്ഷിതമായ വ്യൂ പോയിന്റുകൾ ഇവിടെയില്ല. ചായക്കടയോ മറ്റു സ്റ്റാളുകളോ, ജലാശയത്തിലൂടെ സഞ്ചരിക്കാൻ വള്ളമോ ബോട്ടോ ഇല്ല. ടൂറിസത്തിന്റെ ചികിത്സ കിട്ടിയാൽ കൂടുതൽ ഉന്മേഷം കൈവരിക്കാനാവുന്ന കരുവോട് ചിറയെ അധികാരികൾ കാണുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.


പരിമിതികൾ
ടൂറിസം സാദ്ധ്യതയെ പ്രയോജനപ്പെടുത്താനുള്ള ആസൂത്രണങ്ങളോ സംവിധാനങ്ങളോ ഇല്ല.
ഗതാഗതസൗകര്യമില്ല
ചിറയിൽ പരന്നു കിടക്കുന്ന പായൽനീക്കാൻ നടപടികളില്ല
ഹൗസ് ബോട്ട്, പെഡൽബോട്ട് സംവിധാനങ്ങളില്ല
സുരക്ഷാസംവിധാനങ്ങളില്ല.

സാദ്ധ്യതകൾ:

പ്രീവെഡ്ഡിംഗ്,പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടുകൾക്കും ആൽബം ഷൂട്ടിനും പറ്റിയ ലൊക്കേഷൻ

വിനോദസഞ്ചാരമേഖലയായി വികസിപ്പിച്ചെടുക്കാൻ പറ്റിയ ഇടം

ഹൗസ് ബോട്ട്,പെഡൽ ബോട്ട് എന്നിവയുടെ സാദ്ധ്യതകൾ പരിശോധിച്ച് സുരക്ഷാക്രമീകരണങ്ങളോടെ നടപ്പിലാക്കാനാവും

"കേന്ദ്ര ടൂറിസം മന്ത്രാലയം പുതുതായി ഫണ്ട് അനുവദിച്ചു നടപ്പിലാക്കുന്ന ബേപ്പൂർ -ഇരിങ്ങൽ സർഗാലയ ടൂറിസം ഹബ്ബിൽ കരുവോട് മേഖലയെയും ഉൾപ്പെടുത്തുക. തുറയൂർ - മേപ്പയ്യൂർ - ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തുകളിലെ പ്രവർത്തന പദ്ധതികളിൽ ഉൾപ്പെടുത്തി ടുറിസം വികസനം നടപ്പിലാക്കുക. സംരംഭകരെ പ്രോത്സാഹിപ്പിക്കുക."

കെ.എം രവീന്ദ്രൻ ,

പൊതു പ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL