ബേപ്പൂർ: അങ്ങാടി ജംഗ്ഷനിൽ നിന്ന് തുടങ്ങി ഒ.എം റോഡുമായി ബന്ധിപ്പിക്കുന്ന 300 മീറ്ററോളം നീളം വരുന്ന ബീച്ച് റോഡിൻ്റെ തുടങ്ങാൻ ഉദ്ദേശിക്കുന്ന നവീകരണം അശാസ്ത്രീയമെന്ന് ബീച്ച് റോഡിലെ വ്യാപാരികൾ ആരോപിച്ചു. 30 ഓളം വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെ റോഡിന് ഇരുവശവുമായി പ്രവർത്തിക്കുന്നത്. വീതി കുറഞ്ഞ നിലവിലെ റോഡ് ഒരു വശത്ത് അഴുക്കുചാൽ നിർമ്മിച്ച് റോഡ് ഉയർത്തി ടൈൽ വിരിക്കുവാനാണ് കോർപ്പറേഷൻ പദ്ധതി ആവിഷ്ക്കരിച്ച് ഫണ്ട് വകയിരുത്തിയത്. എന്നാൽ റോഡ് വീതി കൂട്ടാതെ റോഡ് ഉയർത്തി ടൈൽ വിരിക്കുമ്പോൾ സ്ഥാപനങ്ങളിലേക്ക് മലിനജലം കയറുവാനും ഗതാഗതത്തിന് തടസം സൃഷ്ടിക്കുമെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ബീച്ച് റോഡിലെത്തിയ കോർപ്പറേഷൻ അധികൃതർ കൗൺസിലർ രജനി, വ്യാപാരികൾ തമ്മിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. റോഡ് വീതി കൂട്ടാതെ നവീകരിക്കുന്നത് അശാസ്ത്രീയമാണെന്നും നിലവിൽ വെള്ളക്കെട്ടിൻ്റെ വിഷയമില്ലാത്ത റോഡായതിനാൽ ടാറിംഗ് നടത്തിയാൽ മതിയെന്നുമാണ് വ്യാപാരികൾ പറയുന്നത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ യോഗം ചേർന്ന് തീരുമാനം കൗൺസിലറേയും കോർപ്പറേഷൻ അധികൃതരേയും അറിയിക്കാമെന്ന് വ്യാപാരികൾ അറിയിച്ചു. കൗൺസിലർ രജനി മുൻകൈ എടുത്ത് ഈ ഭാഗത്ത് ഒ.എം റോഡ് ഉയർത്തി ടൈൽ വിരിച്ച് നവീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |