ബാലുശ്ശേരി: ബാലുശേരി ഗ്രാമ പഞ്ചായത്ത് 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടികൾക്ക് ഫർണിച്ചറുകളുടെയും പാത്രങ്ങളുടെയും വിതരണ ഉദ്ഘാടനം പുത്തുർവട്ടം കുന്നത്ത് താഴെ അങ്കണവാടിയിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസ്സയിനാർ എമ്മച്ചം കണ്ടി അദ്ധ്യക്ഷനായി.
ഐ. സി. ഡി. എസ്. സൂപ്രവൈസർ ഷീന പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം. ശ്രീജ, പി. പി. രവി എന്നിവർ പ്രസംഗിച്ചു. വാർഡ് അംഗം വിജേഷ് ഇല്ലത്ത് സ്വാഗതവും അങ്കണവാടി
അദ്ധ്യാപിക ഷിജി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |