കോഴിക്കോട് : ദേശീയ പക്ഷി നിരീക്ഷണദിനത്തോടനുബന്ധിച്ച് കോഴിക്കോട് സോഷ്യൽ ഫോറസ്റ്റട്രി എക്സ്റ്റൻഷൻ വിംഗും കോഴിക്കോട് ബേഡേഴ്സും സംയുക്തമായി കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭാഗമായ സരോവരം ബയോപാർക്കിൽ പക്ഷി നിരീക്ഷണം സംഘടിപ്പിച്ചു. സമാപനം സാമൂഹ്യ വനവത്ക്കരണ വിഭാഗം ഉത്തര മേഖല ഫോറസ്റ്റ്സ് കൺസർവേറ്റർ ആർ.കീർത്തി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവത്ക്കരണ വിഭാഗം കോഴിക്കോട് അസി. കൺസർവേറ്റർ എ .പി .ഇംതിയാസ് മുഖ്യപ്രഭാഷണം നടത്തി, കോഴിക്കോട് ബേഡേഴ്സ് പ്രോഗ്രാം കോഓർഡിനേറ്റർ മുഹമ്മദ് ഹിറാഷ് അദ്ധ്യക്ഷത വഹിച്ചു. പക്ഷി നിരീക്ഷകൻ സത്യൻ മേപ്പയൂർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഖിലേഷ് .ബി, പക്ഷിനിരീക്ഷരായ വിനീത അനീഷ്, യദു പ്രസാദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |