വടകര : സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'വോക്സ് ജുവന്റ്' യുവജന സംഗമം സംഘടിപ്പിച്ചു. നഗരസഭ സാംസ്കാരിക ചത്വരത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യം രാജ്യത്ത് നിലനിൽക്കുമോ എന്ന് ജനാധിപത്യ വിശ്വാസികൾ ആശങ്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് വസീഫ് പറഞ്ഞു. ആർ എസ് റിബേഷ് അദ്ധ്യക്ഷത വഹിച്ചു. പി .സി .ഷൈജു, എൽ. ജി .ലിജീഷ്, എം .കെ .വികേഷ്, ടി .ടി. ജനീഷ് എന്നിവർ പ്രസംഗിച്ചു. നാടൻ പാട്ടും സിനിമാ ഗാനങ്ങളും കോർത്തിണക്കി കെ.എസ്.ടി.എ അദ്ധ്യാപക കൂട്ടായ്മ വടകര അവതരിപ്പിച്ച ഗാന സന്ധ്യ, കണ്ണൂർ ഗ്രാമഫോൺ അവതരിപ്പിച്ച മ്യൂസിക്കൽ ബാൻഡ് എന്നിവ അരങ്ങേറി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. 'പാവങ്ങൾ നിർമിച്ച കേരളം' പ്രഭാഷണം ഇന്ന് വൈകിട്ട് അഞ്ചിന് നഗരസഭ ചത്വരത്തിൽ നടക്കും. റഫീഖ് ഇബ്രാഹിം പ്രഭാഷണം നടത്തും. രാത്രി ഏഴിന് രാജീവ് മേമുണ്ട അവതരിപ്പിക്കുന്ന മാന്ത്രിക സന്ധ്യയും, പ്രേമൻ മേലടി അവതരിപ്പിക്കുന്ന 'വൃദ്ധ വൃക്ഷം' നാടകവും ഉണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |