SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

സി.പി.എം ജില്ലാ സമ്മേളനം 'എം.ടി കാലം കാഴ്ച' ഫോട്ടോ എക്സിബിഷൻ, സെമിനാർ

-1
സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകരയിൽ നടന്ന സെമിനാറിൽ എം.ടി സ്ഥലകാല സമീക്ഷ എന്ന വിഷയത്തിൽ ഇ .പി രാജഗോപാലൻ പ്രസംഗിക്കുന്നു

വടകര: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡിൽ ഒരുക്കിയ ചരിത്ര പ്രദർശന നഗരിയിൽ 'എം .ടി കാലം കാഴ്ച' ഫോട്ടോ എക്സിബിഷൻ തുടങ്ങി. എം. ടിയുടെ വിവിധ കാലങ്ങളിലെ ചിത്രങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിന്റെ അന്ത്യ യാത്ര വരെയുള്ള എഴുപതിലേറെ ചിത്രങ്ങളും ശിൽപങ്ങളം പ്രദർശനത്തിലുണ്ട്. പുനലൂർ രാജൻ, പി മുസ്തഫ, ബി ജയചന്ദ്രൻ, അജീബ് കോമാച്ചി, നീന ബാലൻ, റസാഖ് കോട്ടക്കൽ, ഷാജു ജോൺ, കെ കെ സന്തോഷ്, വിനയൻ, ബിജുരാജ്, കെ എസ് പ്രവീൺ കുമാർ ഉൾപ്പെടെ 35 ഫോട്ടാഗ്രാഫർമാരാണ് ചിത്രങ്ങൾ പകർത്തിയത്. എം .ടി യുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂർ, തുഞ്ചൻപറമ്പ്, മനുഷ്യനും പ്രകൃതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങൾ എന്നിവയെല്ലാം ചിത്ര പ്രദർശനത്തിലുണ്ട്. വടകരയിലെ ചിത്രമെഴുത്തുകാരായ പവിത്രൻ ഒതയോത്ത്, ജോളി എം സുധൻ, അമ്പിളി വിജയൻ, ബേബിരാജ്, ശ്രീജിത്ത് വിലാതപുരം, രജീന, രമേഷ് രഞ്ജനം എന്നിവർ എംടിയെയും കഥാപാത്രങ്ങളെയും കാൻവാസിൽ പകർത്തി നഗരസഭ ചത്വരത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. തുടർന്ന് 'എം .ടി കാലം കാലാതീതം' സെമിനാർ നടന്നു. 'എം. ടി സ്ഥലകാല സമീക്ഷ' എന്ന വിഷയത്തിൽ ഇ .പി രാജഗോപാലനും, 'എം. ടി കാലത്തിന്റെ ചലച്ചിത്രഭാവനകൾ' എന്ന വിഷയത്തിൽ കെ .ടി ദിനേശനും പ്രബന്ധങ്ങൾ അവതരിച്ചു. ടി .രാജൻ അദ്ധ്യക്ഷത വഹിച്ചു. മണലിൽ മോഹനൻ സ്വാഗതവും ടി .വി രമേശൻ നന്ദിയും പറഞ്ഞു. പ്രസാദ് കൈതക്കൽ അവതരിപ്പിച്ച 'ദിവ്യാത്ഭുത അനാവരണ'വും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL