കുന്ദമംഗലം: റിപ്പബ്ലിക് ദിനം , ദേശീയ വോട്ടേർസ് ദിനം എന്നിവയോടനുബന്ധിച്ച് ദയാപുരം വനിത ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗവും എൻ .എസ് .എസ് ക്യാമ്പസസ് ഓഫ് കോഴിക്കോടും സംയുക്തമായി മുക്കം, ഓമശ്ശേരി, കുന്ദമംഗലം എന്നിവിടങ്ങളിൽ തെരുവു നാടകം അവതരിപ്പിച്ചു. തെരുവുനാടക ജാഥ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ഉദ്ഘാടനം ചെയ്തു. ദയാപുരം കോളേജ് ചരിത്ര വിഭാഗം മേധാവി പി.വി. ശ്രീഷ്മ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം. അഞ്ജു സുരേഷ്, ക്യാമ്പസസ് ഓഫ് കോഴിക്കോട് കോഓർഡിനേറ്റർ ഗോപിക പ്രസന്നൻ , ദയാപുരം കോളേജ് അദ്ധ്യാപിക സുദേശ് ന.പി.സുന്ദർ എന്നിവർ തെരുവുനാടക ജാഥയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |