SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

ജനകീയ സദസ് സംഘടിപ്പിച്ചു

thu
ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത വിരുദ്ധ പ്രചാരണത്തിനെതിരെ തുരങ്കപാത സംരക്ഷണ സമിതി തിരുവമ്പാടിയിൽ നടത്തിയ ജനകീയ സദസ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവമ്പാടി: ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത വിരുദ്ധ പ്രചാരണത്തിനെതിരെ തുരങ്കപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ജനകീയ സദസ് സംഘടിപ്പിച്ചു.ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവിഭാഗം ജനങ്ങളും തുരങ്കപാത നിർമ്മാണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുരങ്കപാത സംരക്ഷണ സമിതി ചെയർമാൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.ജമീല, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ടി.വിശ്വനാഥൻ, ബാബു പൈക്കാട്ടിൽ, ഷാജികുമാർ, സി.കെ.കാസിം, ജോയ് മ്ലാങ്കുഴി, വി.കുഞ്ഞാലി,പി.പി.ജോയി,ബേബി മണ്ണംപ്ലാക്കൽ,ഷിനോയ് അടക്കാപ്പാറ,ഫൈസൽ,വി.കെ.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
തുരങ്കപാത സംരക്ഷണ സമിതി കൺവീനർ ജോസ് മാത്യു സ്വാഗതവും ഫിലിപ്പ് മാലിശ്ശേരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL