പെരുമണ്ണ : പ്രവൃത്തി പൂർത്തീകരിച്ച മങ്ങത്തായ മഠത്തിൽപുറായിൽ റോഡും പൊതു ഇടവും പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 17 ലക്ഷം, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വിഹിതമായ 4 ലക്ഷം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുള്ള 7.5 ലക്ഷം എന്നിവ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, എം.എ പ്രതീഷ്, വാർഡ് മെമ്പർ സുധീഷ് കൊളായി, കെ.എം പുരുഷോത്തമൻ, ദീപ മംഗത്തായ, കെ നന്ദകുമാർ, ഡോ. യമുന രമേശ് എന്നിവർ പ്രസംഗിച്ചു. റോഡ് കമ്മിറ്റി ചെയർമാൻ വിനോദ്കുമാർ കിഴക്കേതൊടി സ്വാഗതവും രാജ്മോഹൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |