ചാത്തമംഗലം: സേവാഭാരതിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ഹോം കെയർ ആരംഭിച്ചു. കട്ടാങ്ങൽ പഞ്ചായത്ത് ഹാളിൽ ഡോ. സച്ചിൻ എം. സുനന്ദ് ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായി. സേവാഭാരതി സംസ്ഥാന വൈ. പ്രസിഡന്റ് ഡോ. അഞ്ജലി ധനഞ്ജയൻ സേവാ സന്ദേശം നൽകി. വാർഡ് മെമ്പർ വിദ്യുത് ലത, പ്രൊഫ. വർഗീസ് മാത്യു , പ്രസാദ് മാവൂർ , എം.മുനീർ എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് കെയർ വാഹനം പ്രൊഫ. വർഗീസ് മാത്യു ഫ്ളാഗ് ഓഫ് ചെയ്തു. സേവാഭാരതി ചാത്തമംഗലം യൂണിറ്റ് പ്രസിഡന്റ് ശിവദാസൻ കെ അദ്ധ്യക്ഷത വഹിച്ചു. വി.ടി. അച്യുതൻ സ്വാഗതവും കെ .പി. ശ്രീകല നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |