കോഴിക്കോട്: ബി.ജെ. പി നേതൃത്വത്തിനു ഇനി ജില്ലയിൽ മൂന്ന് പ്രസിഡന്റുമാർ. സിറ്റിയിൽ അഡ്വ. കെ.പി.പ്രകാശ് ബാബു, നോർത്തിൽ സി.ആർ.പ്രഫുൽ കൃഷ്ണൻ, റൂറലിൽ ടി.ദേവദാസ് എന്നിവരാണ് ചുമതല ഏറ്റെടുത്തത്. ജില്ലാ പ്രസിഡന്റുമാരുടെ നിയമനത്തിൽ യുവാക്കൾക്കും മഹിളകൾക്കും പട്ടികവിഭാഗങ്ങൾക്കും ഉൾപ്പെടെ സമസ്തതല സ്പർശിയായ നേതൃത്വമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് സ്ഥാനാരോഹണ യോഗം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. സമയാസമയത്ത് സംഘടനാ തെരഞ്ഞെടുപ്പ് നടത്തി കാലോചിതമാറ്റങ്ങൾ ഉൾക്കൊണ്ടും സമസ്തതലങ്ങളെയും സ്പർശിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തുകയാണ് ബി.ജെ. പി ചെയ്യുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. അഡ്വ.എസ് ജയസൂര്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.കെ സജീവൻ ആമുഖഭാഷണം നടത്തി. ഇ.പ്രശാന്ത് കുമാർ, കെ.പി.ശ്രീശൻ, എൻ.പി.രാധാകൃഷ്ണൻ, ടി.പി.ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |