SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

സസ്‌പെൻഷനിലായ ജീവനക്കാർ തിരികെയെത്തി കോർപ്പറേഷൻ കൗൺസിലിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ

cor
കോർപ്പറേഷൻ

കോഴിക്കോട്: കോ​ർ​പ്പറേ​ഷ​നി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ട ന​മ്പ​ർ ത​ട്ടി​പ്പ് കേ​സി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്ത ജീവനക്കാരെ തിരിച്ചെടുത്ത സംഭവത്തിൽ മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണപ്രതിപക്ഷ ഏറ്റുമുട്ടൽ. പ്ര​തി​ക​ളെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​ന്റെ വി​ധി നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും പ്ര​തി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യത് സെ​ക്ര​ട്ട​റി​യുടെ അനാസ്ഥയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ കൗൺസിൽ പാർട്ടി നേതാവ് എസ്.കെ അബൂബക്കറാണ് വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചത്.

കോർപ്പറേഷൻ റവന്യൂ ഉദ്യോഗസ്ഥരുടെ യൂസർ ഐഡിയും പാസ്‌വേർഡും ചോർത്തി വ്യാജരേഖയുണ്ടാക്കി 20 ഓളം കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ നൽകിയ കേസിൽ സ​സ്പെ​ൻ​ഷ​നി​ൽ ക​ഴി​ഞ്ഞിരുന്ന ജീവനക്കാരായ സു​രേ​ഷ്, മ​ഠ​ത്തി​ൽ അ​നി​ൽ എ​ന്നി​വ​രെയാണ് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി തി​രി​ച്ചെ​ടു​ത്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇവരെ തിരിച്ചെടുത്തതെന്ന് സെക്രട്ടറി കെ.യു ബിനി വ്യക്തമാക്കി. എന്നാൽ ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​മ്പോ​ൾ മേ​യ​റു​ടെ നി​ർ​ദ്ദേ ശ ​പ്ര​കാ​രം സെ​ക്ര​ട്ട​റി തീ​രു​മാ​നം ന​ട​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഇവരുടെ കാ​ര്യ​ത്തി​ൽ നേ​രെ തി​രി​ച്ചാ​ണ് സം​ഭ​വി​ച്ച​തെന്ന് പ്രതിപക്ഷം ആരോപിച്ചു. കൗൺസിലിനെ അറിയിക്കാതെയാണ് ജീവനക്കാരെ തിരിച്ചെടുത്തതെന്ന് കെ. മൊയ്തീൻകോയ പറഞ്ഞു. സെക്രട്ടറിയുടെ ശമ്പളത്തിൽ നിന്ന് ഇവർക്കുള്ള ആനുകൂല്യം നൽകാതെ കോ‌പറേഷൻ നൽകുകയാണെങ്കിൽ ഇതിനെതിരെ ഹെെക്കോടതിയെ സമീപിക്കുമെന്നും യു.ഡി.എഫ് അംഗങ്ങൾ വ്യക്തമാക്കി. ഇക്കാര്യം വിശദമാക്കുന്നതിനിടെ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ വ്യക്തമാക്കി. എന്നാൽ മേയർ കൗൺസിലിലുണ്ടായിട്ടും ഡെപ്യൂട്ടി മേയർ വിഷയത്തിൽ ഇടപെട്ടതിൽ പ്രതിപക്ഷം രംഗത്തെത്തി. ഒടുവിൽ ഭരണപക്ഷ കൗൺസിലറായ എൻ.സി മോയിൻ കുട്ടി മെെക്കെടുത്ത് രംഗം അവസാനിപ്പിക്കാൻ സംസാരിച്ചത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി. പ്രതിപക്ഷം ചേംബറിനടുത്തെത്തി മുദ്രാവാക്യം വിളിക്കുകയും മേയറെ ഉപരോധിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിച്ച് ഭരണപക്ഷ കൗൺസിലർമാരും രംഗത്തെത്തി. പത്ത് മിനുറ്റോളം വാക്കറ്റേം തുടർന്നു. തുടർന്ന് മേയർ ഇടപെട്ട് രംഗം ശാന്തമാക്കിയതോടെയാണ് കൗൺസിൽ പുനരാരംഭിച്ചത്.

റേഷനും ബ്രൂവറിയും മേയർ തള്ളി

ലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സംസ്ഥാനത്തെ റേഷൻ കടകൾ നേരിടുന്ന രൂക്ഷമായ പ്രതിസന്ധി ചൂണ്ടിക്കാട്ടി ബി.ജെ.പി കൗൺസിൽ ലീഡർ നവ്യ ഹരിദാസ് കൊണ്ടുവന്ന അടിയന്തര പ്രമേയം മേയർ തള്ളി. സംസ്ഥാന സർക്കാർ ഇടപ്പെട്ട വിഷയമാണെന്നും കാട്ടിയാണ് വായിക്കാൻ പോലും തയ്യാറാക്കാതെ മേയർ പ്രമേയം തള്ളിയത്. പാലക്കാട് ബ്രൂവറി അനുവദിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കാട്ടി യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത കൊണ്ടുവന്ന അടിയന്തര പ്രമേയവും അടിയന്തര സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളി.

മുടങ്ങിയ കുടിവെള്ള പദ്ധതികൾ പുനരാരംഭിക്കണം

നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതായി കൗൺസിലർമാർ ചൂണ്ടിക്കാട്ടി. മഞ്ഞപ്പിത്തം ബാധിച്ച് നിർത്തലാക്കിയ എരവത്ത്കുന്ന് ജനകീയാസൂത്രണ കുടിവെള്ള പദ്ധതി പുനസ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി കവിത അരുൺ ശ്രദ്ധ ക്ഷണിച്ചു. അഞ്ചുമാസമായി പ്രദേശത്ത് മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതി പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. നിലവിൽ രണ്ട് മോട്ടോറുകളും കേടായി. ടാങ്കിൽ ടൈൽ ഒട്ടിക്കാനും കിണറ്റിന്റെ മുകളിൽ ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനുമാണ് തീരുമാനം. എന്നാൽ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നതോടെ 200 ലധികം കുടുംബങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. പ്രശ്നം സമയം എടുത്തു പരിഹരിക്കുമെന്നും പരിശോധന തുടങ്ങുമെന്ന് മേയർ പറഞ്ഞു. ഭൂഗർഭജലം മലിനമായ സാഹചര്യം ഉണ്ടോ എന്ന് ബന്ധപ്പെട്ട അതോറിറ്റിയെ ഏൽപ്പിച്ച് പരിശോധന നടത്തണമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ജയശ്രീ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL