SignIn
Kerala Kaumudi Online
Friday, 23 October 2026 5.41 AM IST

ജനകീയ മുന്നണി പ്രതിഷേധ സംഗമം

1
ജനകീയ മുന്നണി പ്രതിഷേധ സംഗമം കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വടകര : വള്ളിക്കാട് - കാട്ടിൽ മുക്ക് റോഡ് വികസനം അട്ടിമറിച്ച ചോറോട് പഞ്ചായത്ത് ഭരണസമിതി നടപടിക്കെതിരെയും പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെയും യു.ഡി.ഫ് - ആർ.എം.പി.ഐ ജനകീയ മുന്നണി ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളികാട്ടിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം യു.ഡി.എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനകീയ മുന്നണി ചോറോട് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഡ്വ.നജ്മൽ പി. ടി.കെ അദ്ധ്യക്ഷത വഹിച്ചു. പി. പി ജാഫർ, സതീശൻ കുരിയടി, പി ഇസ്മായിൽ,​ കെ കെ സദാശിവൻ, ഒ. കെ കുഞ്ഞബ്ദുള്ള, ശശി വള്ളിക്കാട്, സി. നിജിൻ, ഹാഷിം കാളം കുളത്ത്, എം. സി കരീം, രാജേഷ് ചോറോട്, മനീഷ് വള്ളിക്കാട്, വി. പി റിയാസ്, വിശ്വൻ, ഗീത മോഹൻ, കെ. ജി രാഗേഷ്, കെ. കെ റിനീഷ്, ജംഷിദ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL