കുന്ദമംഗലം: അപ്ലൈഡ് പ്രൊബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ്, ആൻഡ് സ്റ്റോക്കാസ്റ്റിക് പ്രോസസസ് അന്താരാഷ്ട്ര സമ്മേളനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കട്ടിലെ ഗണിതശാസ്ത്ര വിഭാഗം സംഘടിപ്പിച്ചു. ഉദ്ഘാടന ദിനത്തിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ എമെറിറ്റസ് പ്രൊഫസർ പ്രൊഫ. എ. കൃഷ്ണമൂർത്തി മുഖ്യാതിഥിയായി. ഐ.ഐ.ടി കാൺപൂരിലെ പ്രൊഫ. ദേബാസിസ് കുണ്ടു, ഐ.ഐ.ടി ഡൽഹിയിലെ പ്രൊഫ. എസ്. ധർമ്മരാജ, എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. മഹേഷ് കുമാർ, കൺവീനർമാരായ ഡോ. സുനിൽ ജേക്കബ് ജോൺ, ഡോ. ലിനീഷ് എം.സി. എന്നിവർ പ്രസംഗിച്ചു. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (എ.എൻ.ആർ.എഫ്), നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം) എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സമ്മേളനം നടന്നത്. രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പതിനഞ്ച് അതിഥി പ്രഭാഷകരുടെ സെഷനുകളും അറുപതിലധികം സാങ്കേതിക പ്രബന്ധങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |