SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

മെഡിക്കൽ കോളേജ് മരുന്ന് ക്ഷാമം മന്ത്രി മുഹമ്മദ് റിയാസിനെതിരെ ബി.ജെ.പി പ്രതിഷേധം

kk
മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​മ​രു​ന്ന് ​ക്ഷാ​മ​ത്തി​ൽ​ ​മ​ന്ത്രി​ ​പി.​എ​ ​മു​ഹ​മ്മ​ദ്‌​ ​റി​യാ​സി​നെ​തി​രെ​ ​ബി.​ജെ.​പി​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​ബി.​ജെ.​പി​ ​കോ​ഴി​ക്കോ​ട് ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​പ്ര​കാ​ശ് ​ബാ​ബു​വി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത് ​മാ​റ്റു​ന്നു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ ഇടപെടുന്നില്ലെന്ന് ആരോപിച്ച് മന്ത്രി മുഹമ്മദ്‌ റിയാസിന് നേരെ ബി.ജെ.പി പ്രതിഷേധം. കണ്ടംകുളം ജൂബിലി ഹാളിൽ കെ.എസ്.ടി.എ യുടെ ഇടത് അദ്ധ്യപക സംഘടനയുടെ പൂർവാദ്ധ്യപക സംഗമം ഉദ്ഘാടനം ചെയ്യാൻ മന്ത്രി എത്തിയപ്പോഴായിരുന്നു ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടകനായ വേദിക്ക് സമീപമെത്തിയപ്പോൾ പ്രതിഷേധം പൊലീസ് തടഞ്ഞു. ബി.ജെ.പി ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിൽ നിന്ന് പ്രകടനമായാണ് പ്രതിഷേധക്കാർ ജൂബിലിഹാളിന് സമീപം എത്തിയത്. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സമരക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല.

ജൂബിലി ഹാളിന് മുന്നിൽ കുത്തി ഇരുന്ന് പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ പിന്നീട് കസബ പൊലീസ് വിട്ടയച്ചു.

കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ആയിട്ട് കൂടി മെഡിക്കൽ കോളേജിലെ രൂക്ഷമായ മരുന്ന് ക്ഷാമത്തിന് പരിഹാണ്ടെത്താൻ മുഹമ്മദ്‌ റിയാസ് ഇടപെടുന്നില്ല എന്നാണ് ബി.ജെ.പിയുടെ ആരോപണം. ആയിരക്കണക്കിന് രോഗികൾ മരുന്ന് ലഭിക്കാതെ നെട്ടോട്ടമോടുമ്പോൾ മുഹമ്മദ്‌ റിയാസ് ഉദ്ഘാടന പരമ്പര നടത്തുകയാണെന്ന് പ്രകാശ് ബാബു പറഞ്ഞു. എം. രാജീവ് കുമാർ, പി.എ.ശ്യാമപ്രസാദ്, പ്രവീൺ തളിയിൽ, പി.രതീഷ്, ഷിനു പിണ്ണാണത്ത്, സി.സാബുലാൽ, പ്രകാശൻ, ഗിരീഷ് പി.മേലേടത്ത്, വിജിത്ത് ബേപ്പൂർ, രജീഷ് വിരുപ്പിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL