കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പന്തലായിനി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് തിരുവങ്ങൂർ എച്ച്.എസ്.എസ് ൽ ശുചിത്വ ചിത്രപ്രദർശനം സംഘടിപ്പിച്ചു. പ്രദർശനത്തിന്റെ ഭാഗമായി ശാസ്ത്രീയ മാലിന്യ സംസ്കരണം സംബന്ധിച്ച വിവിധ പോസ്റ്ററുകളും പ്രദർശനവും ശുചിത്വ പ്രതിജ്ഞയും ശുചിത്വ ക്വിസും സംഘടിപ്പിച്ചു. പരിപാടി 13 ന് അവസാനിക്കും. തിരുവങ്ങൂർ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. കെ.അഭിനീഷ് അദ്ധ്യക്ഷനായി. സി.കെ സരിത്ത്, കെ.പി രാധാകൃഷണൻ, ജി.ഇ.ഒ ഷാജു. ഇ, ടി.കെ ജനാർദ്ധനൻ, വിജിത കെ.കെ, ടി.കെ ഷെറീന, കെ.കെ ഫാറൂക്ക് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |