ബേപ്പൂർ: ബേപ്പൂർ അങ്ങാടിയിൽ നവീകരണം പൂർത്തിയായ ചരിത്ര സ്തൂപം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 1982 ൽ മുഖ്യമന്ത്രി കെ. കരുണാകരൻ സ്ഥാപിച്ച സ്തൂപം കാലപ്പഴക്കത്തിൽ നിലം പതിക്കാറായതിനാൽ മന്ത്രി മുഹമ്മദ് റിയാസ് മുൻകൈ എടുത്ത് നവീകരിക്കുകയായിരുന്നു. സ്തൂപത്തിന് ചുറ്റും ഇൻ്റർലോക്ക്, ഇരിപ്പിടങ്ങൾ , അലങ്കാരദീപങ്ങൾ എന്നിവ സ്ഥാപിച്ചു. കൗൺസിലർമാരായ രജനി തോട്ടുങ്ങൽ, ഗിരിജ, കെ. രാജീവ്, വാടിയിൽ നവാസ്, കൊല്ലരത്ത് സുരേഷ്, ടി.കെ ഷമീന, ടൂറിസം മേഖല ജോയിൻ്റ് ഡയറക്ടർ ഗിരിഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ഡോ. ടി നിഖിൽദാസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |