ബേപ്പൂർ: ഫറോക്ക് മേഖലയിലെ 50 ഓളം പള്ളികളിൽ നേതൃത്വം നൽകുന്ന "ഖതീബ് മാരുടെ ഖതീബിൻ്റെ റമളാൻ" എന്ന ശീർഷകത്തിൽ റംസാൻ മുന്നൊരുക്ക സംഗമം ബേപ്പൂർ ഖാസി മസ്ജിദ് മുഹമ്മദിൽ നടന്നു. സാജിഹ് ഷമീർ അസ്ഹരി ക്ലാസെടുത്തു. ബേപ്പൂർ ഖാസി പി.ടി. മുഹമ്മദലി മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഉമറലി ശിഹാബ്തങ്ങൾ , ഓടക്കൽ ഖാസി ബഷീർ മുസ്ലിയാർ, വിട പറഞ്ഞ ബേപ്പൂർ ഖാസി പരമ്പരയിലെ ഒമ്പത് മഹാൻമാർ ,ശഅബാൻ മാസം വിട പറഞ്ഞ മഹത്തുക്കൾ അനുസ്മര പ്രാർത്ഥനയും നടന്നു. സിറാജുദീൻ ഫൈസി ,മെയ്തീൻകുട്ടി ഫൈസി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |