SignIn
Kerala Kaumudi Online
Friday, 23 October 2026 1.46 AM IST

വിശാല വീക്ഷണമാവാം ; വിപണന ലക്ഷ്യം വേണ്ട

hh
മി​ഠാ​യി​ത്തെ​രു​വി​ൽ​ ​നേ​ര​ത്തെ​ ​ക​ലാ​സാം​സ്കാ​രി​ക​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തി​യി​രു​ന്ന​ ​സ്ഥ​ലം

കോഴിക്കോടിനെ സാഹിത്യ നഗരമാക്കുന്നതിൽ കോർപ്പറേഷൻ കാണിച്ച ഉത്സാഹം തുടർന്നാൽ ഇനിയും നേട്ടങ്ങളുണ്ടാക്കാം. വേണ്ടത് വിശാല വീക്ഷണമാണ്. സംസ്കാരം അമൂല്യമാണ്, അത് വിലയ്ക്ക് വാങ്ങാനാകില്ല. അക്കാര്യത്തിൽ കച്ചവടക്കണ്ണും നല്ലതല്ല. കലാ-സാംസ്കാരിക സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കണം. ചർച്ചയും സമവായവും വേണം. കോഴിക്കോട്ട് സാഹിത്യ മ്യൂസിയം നിർമ്മിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. മഹത് കൃതികളും പ്രമുഖരുടെ ചരിത്രവുമൊക്കെ അവിടെയുണ്ടാകണം. പ്രേതാലയം പോലെ കിടക്കുന്ന കോംട്രസ്റ്റ് തുറക്കണം. അല്ലെങ്കിൽ തൊഴിലാളികളെ പുനരധിവസിപ്പിച്ച് ആ ഇടത്തെ സാംസ്കാരിക കേന്ദ്രമായും ചരിത്ര മ്യൂസിയമായും പരിഷ്കരിക്കണം. കൊച്ചി ബിനാലെ പോലെയാകാം കോഴിക്കോട്ടുമൊന്ന്. ഒത്തുപിടിച്ചാൽ അതിലും മികച്ചതുമാകാം. സംഗീത നാടക അക്കാഡമിയുടെ സഹകരണത്തോടെ ഒരു ഇന്റർനാഷണൽ തിയേറ്റർ കോംപ്ലക്സുമാകാം.

പ്രധാന ആവശ്യങ്ങൾ

നഗരത്തിൽ അന്യാധീനപ്പെട്ട സ്ഥലങ്ങൾ സാംസ്കാരിക ഇടങ്ങളാക്കുക.

സംഘടനകൾക്ക് സൗജന്യമായി വിട്ടുകൊടുത്ത സ്ഥലങ്ങൾ തിരിച്ചുപിടിക്കുക.

നഗരത്തിലെ പ്രതിമകളോടുള്ള അനാദരവ് അവസാനിപ്പിക്കുക.

ആർട്ട് ഗാലറിയിൽ സംവാദത്തിനും വിപണനത്തിനും സൗകര്യമൊരുക്കുക.

ഉ​ദ്ഘാ​ട​നം​ ​ക​ഴി​ഞ്ഞി​ട്ടും ടൗ​ൺ​ഹാ​ൾ​ ​തു​റ​ന്നി​ല്ല

കോ​ഴി​ക്കോ​ട്:​ ​ടൗ​ൺ​ഹാ​ൾ​ ​ന​വീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തി​ട്ടും​ ​ക​ലാ​-​സാ​സ്കാ​രി​ക​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​വി​ട്ടു​ന​ൽ​കാ​ത്ത​തി​ൽ​ ​ക​ലാ​ ​-​ ​സാം​സ്കാ​രി​ക​ ​സൗ​ഹൃ​ദ​ ​വേ​ദി​ ​കോ​ ​ഓ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​ഈ​ ​സ്ഥി​തി​ ​തു​ട​ർ​ന്നാ​ൽ​ ​ടൗ​ൺ​ഹാ​ളി​നു​ ​മു​ന്നി​ൽ​ ​വീ​ണ്ടും​ ​സ​മ​രം​ ​ന​ട​ത്താ​ൻ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ന​ഗ​ര​ത്തി​ലെ​ ​സാം​സ്കാ​രി​ക​ ​ഇ​ട​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​തി​ന് ​സ​ർ​ഗാ​ത്മ​ക​ ​പ്ര​തി​ഷേ​ധ​ ​സ​മ​രം​ ​ശ​ക്തി​പെ​ടു​ത്തു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ക​ലാ​-​ ​സാം​സ്കാ​രി​ക​ ​സം​ഘ​ട​ന​ക​ളു​ടെ​ ​യോ​ഗം​ ​വി​ളി​ച്ചു​ ​ചേ​ർ​ക്കും.​ ​സ​ന്തോ​ഷ് ​പാ​ല​ക്ക​ട​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ​ലാം​ ​വെ​ള്ള​യി​ൽ,​ ​മ​ണി​ദാ​സ് ​കോ​ര​പ്പു​ഴ,​ ​അ​നി​ത​ ​സു​ഭാ​ഷ് ​ച​ന്ദ്ര​ബോ​സ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

ഇടങ്ങൾ അടയുന്നതിൽ പ്രതിഷേധം

കാഴ്ചപ്പാടില്ലാതെയാണ് സാംസ്കാരിക സ്ഥാപനങ്ങളുണ്ടാക്കിയിട്ടുള്ളത്. ആനക്കുളം സാംസ്കാരിക നിലയം ഉദാഹരണമാണ്. ടൗൺഹാളിൽ പ്രതിഭകളുടെ ഫോട്ടോകളിൽ കോഴിക്കോട്ട് ജീവിച്ച കുട്ടിക്കൃഷ്ണ മാരാരുടേതില്ല.

-വി.ആർ. സുധീഷ്

എഴുത്തുകാരൻ

ടൗൺഹാൾ തുറക്കാനായി തുടങ്ങിയ സർഗാത്മക സമരം സൂചനയാണ്. കോഴിക്കോട്ടെ സാംസ്കാരിക ഇടങ്ങളോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകണം. അതുണ്ടാകും വരെ ഇടപെടലും സമരവും തുടരും.

-സന്തോഷ് പാലക്കട

രക്ഷാധികാരി, 'കാഴ്ച '

മിഠായിത്തെരുവിൽ മുമ്പ് കലാസാസ്കാരിക പരിപാടികൾ അവതരിപ്പിച്ചിരുന്നു. ചിലരുടെ നടത്തിപ്പിലുണ്ടായ വീഴ്ചയെ തുടർന്നാണ് നിരോധിച്ചത്. ഇത് പിൻവലിക്കണം.

-സലാം വെള്ളയിൽ

പ്രസിഡന്റ്, കാലിക്കറ്റ് ആർട്ട് ആന്റ് കൾച്ചറൽ ഓർഗനെെസേഷൻ

സാംസ്കാരിക പ്രവർത്തനങ്ങളെ ലാഭക്കണ്ണിലൂടെ കാണരുത്. ടാഗോർഹാൾ പൊളിച്ചുപണിയുന്നത് ഈ ലക്ഷ്യത്തോടെയാണ്. ഇടതുപക്ഷ മനസിൽ നിന്ന് ഇത്തരം ചിന്തകളുണ്ടാകുന്നത് ഖേദകരവും പ്രതിഷേധാർഹവുമാണ്. വിശ്വകവിയുടെ പേരിലുള്ള ടാഗോർ ഹാൾ അറ്റകുറ്റപ്പണി നടത്തി തനിമ ചോരാതെ സംരക്ഷിക്കണം.

-എൻ.വി. ബിജു

ജില്ലാ സെക്രട്ടറി, 'നാടക് '

മാനാഞ്ചിറ ഓപ്പൺ സ്റ്റേജിനെ ആംഫി തിയേറ്ററെന്ന് അധികൃതർ വിശേഷിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നറയില്ല. പരിപാടിക്ക് അനുവദിക്കുന്ന രണ്ട് മണിക്കൂർ തീരെ അപര്യാപ്തമാണ്.

-ഗിരീഷ് ആമ്പ്ര

ഫോക് ലോറിസ്റ്റ്, കോഴിക്കോട് പാട്ടുക്കൂട്ടം ഡയറക്ടർ

(അവസാനിച്ചു)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL