കോഴിക്കോട്: സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ആസ്ഥാന മന്ദിരം സൗദി കെ.എം.സി.സി സെന്റർ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് വൈകിട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്താണ് പുതിയ കെ.എം.സി.സി കെട്ടിടം. കെ.എം.സി.സി സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ 2024 ൽ മരിച്ച 40 പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള ആനുകൂല്യ വിതരണവും നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മുൻ നേതാക്കളുടെ സംഗമം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സൗദി കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, റഫീഖ് പാറക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |